ഇഷ്ടപ്പെട്ട ആളിനെ തന്നെ കെട്ടണം എന്ന വാശിയായിരുന്നു; അതൊരു വിവാഹമായിരുന്നു, വിവാദമല്ല; പ്രണയവിവാഹത്തെക്കുറിച്ച് അനന്യ അന്ന് പറഞ്ഞത് ?

0

ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരമാണ് അനന്യ . തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരം ഇടയ്ക്ക് വെച്ച് ബ്രേക്കെടുത്തിരുന്നു. പ്രണയവിവാഹമായിരുന്നു അനന്യയുടേത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹമെന്നും, വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു അക്കാലത്ത് പ്രചരിച്ചത്. ഈ വിവാഹബന്ധം അധികം പോവില്ലെന്ന് പറഞ്ഞവര്‍ക്ക് ജീവിതത്തിലൂടെയായി മറുപടി കൊടുക്കുകയായിരുന്നു അനന്യ. സഹോദരന്റെ വിവാഹത്തില്‍ അനന്യയും ആഞ്ജനേയനുമായിരുന്നു തിളങ്ങിയത്. വിവാഹം വിവാദമായി മാറിയത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയേകിയുള്ള അനന്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

തെളിവെടുപ്പിൽ പോലീസ് കണ്ടെത്തിയ നിർണായക വിവരങ്ങൾ ഇങ്ങനെ

നാദിര്‍ഷയുമായുള്ള അഭിമുഖത്തിലായിരുന്നു അനന്യ വിവാഹത്തെക്കുറിച്ചും അതിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും മനസുതുറന്നത്. ഞങ്ങള്‍ക്കതൊരു വിവാദമല്ലായിരുന്നു. അതൊരു വിവാഹമാണ് അത്രേയുള്ളൂ. ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണ് അത് വിവാദമാക്കിയത്. ഇഷ്ടദൈവം ആഞ്ജനേയനാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു അന്ന് അനന്യ കൊടുത്ത മറുപടി.

വിവാഹത്തിന് മുന്‍പ് തന്നെ പങ്കാളിയെ അടുത്തറിയാനുള്ള അവസരമുണ്ട് പ്രണയവിവാഹത്തില്‍. അതാണ് തനിക്ക് താല്‍പര്യം. അങ്ങനെയാണ് പ്രണയിച്ച് വിവാഹിതരായത്. ഒന്നിച്ച് പോവുമെന്ന് മനസിലാക്കിയപ്പോഴാണ് പ്രണയം വിവാഹത്തിലേക്കെത്തിയത്. ഇഷ്ടപ്പെട്ട ആളിനെത്തന്നെ സ്വന്തമാക്കണമെന്നുള്ളത് വാശിയുള്ള കാര്യമായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും വീട്ടുകാരും പിന്നീട് ഞങ്ങളെ അംഗീകരിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

വിവാഹശേഷമുള്ള പ്രതിസന്ധി താനൊറ്റയ്ക്കാണ് നേരിട്ടതെന്നും അനന്യ പറഞ്ഞിരുന്നു. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. അധികമാരുമറിയാത്ത സാധാരണക്കാരനായിരുന്ന അദ്ദേഹം വിവാഹത്തോടെ എല്ലാവരും അറിയുന്ന ആളായി മാറുകയായിരുന്നു.

യാത്ര ചെയ്യുന്ന കാര്യത്തില്‍ രണ്ടാളും ഒരേപോലെയാണ്. മുന്‍പൊരിക്കല്‍ ഹിമാലയത്തില്‍ പോയാലോ എന്ന് ചോദിച്ചപ്പോള്‍ത്തന്നെ പോവാമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു അദ്ദേഹം. ഒരു സ്വെറ്റര്‍ പോലും കരുതാതെയാണ് അന്ന് ഹിമാലയത്തിലേക്ക് പോയത്. സിനിമയുടെ കാര്യങ്ങളിലും അദ്ദേഹം പിന്തുണയുമയി കൂടെയുണ്ടായിരുന്നു.

അനന്യയുടെ സഹോദരനായ അര്‍ജുനും സിനിമയില്‍ സജീവമാണ്. അനിയന് വേണ്ടി പെണ്ണന്വേഷിക്കാന്‍ പോയത് ഞാനാണെന്നും ഇത് നമുക്ക് ചേരുന്ന ബന്ധമാണെന്ന് മനസിലാക്കിയതോടെയാണ് വിവാഹം തീരുമാനിച്ചതെന്നും അനന്യ പറഞ്ഞിരുന്നു. ചേച്ചി എന്നൊന്നും അവന്‍ വിളിക്കാറില്ല, എടോ എന്നാണ് അവന്‍ പറയുക. ഏട്ടത്തിയമ്മ റോളൊന്നും തനിക്ക് ചേരില്ലെന്നും താരം പറഞ്ഞിരുന്നു.

അതേസമയം അനുജൻ അർജുൻ ഗോപാലിന് വേണ്ടി പെൺകുട്ടിയെ കണ്ടുപിടിച്ചത് താനാണെന്ന് നടി അനന്യ. സഹോദരനു വേണ്ടി പെണ്ണുകാണാൻ പോയത് താൻ ഒറ്റയ്ക്കാണെന്നും ആദ്യ പരിചയപ്പെടലിൽത്തന്നെ മാധവിയെ ഒരുപാട് ഇഷ്ടമായതായും അനന്യ പറഞ്ഞു. അർജുന്റെയും മാധവിയുടെയും വിവാഹ റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു നടി. ഗുരുവായൂരിൽ വച്ച് ഓഗസ്റ്റ് 22നായിരുന്നു അനന്യയുടെ സഹോദരൻ അർജുനും മാധവി ബാലഗോപാലും വിവാഹിതരായത്.

‘‘എന്റെ അനുജൻ അർജുനു വേണ്ടി പെണ്ണുകാണാൻ ആദ്യമായി പോയത് ഞാനാണ്. കുട്ടിയെ കണ്ട് എനിക്ക് ഇഷ്ടമായി. മാധവി നല്ല കുട്ടിയാണ്, കുഴപ്പമില്ല എന്ന് ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ഒരു വർഷമായി അവളെ ഞങ്ങൾക്ക് അറിയാം. അഞ്ചുമാസം മുൻപ് വിവാഹ നിശ്ചയം നടത്തി. അതോടെ അവർക്ക് പ്രണയിക്കാൻ സമയം കിട്ടി. ഇന്ന് ഇവിടെ അർജുന്റെ സുഹൃത്ത് പറയുന്നതു കേട്ടു അവരുടേത് വർഷങ്ങളായുള്ള പ്രണയവിവാഹം ആണെന്ന്. കേട്ടപ്പോൾ ഞങ്ങൾ ഞെട്ടി. കാരണം പെൺകുട്ടിയെ ആദ്യമായി കണ്ടത് ഞാനാണ്. അതുകൊണ്ട് എനിക്ക് വാസ്തവം അറിയാം.

അന്ന് മാധവി ബെംഗളുവിൽ ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഞാൻ അവരുടെ ഏട്ടത്തിയമ്മയായി നിൽക്കാനൊന്നും പോകുന്നില്ല. എന്റെ അനിയൻ, എന്നെ ‘എടോ’ എന്നൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മാതുവിനും ഒരു സഹോദരിയായിത്തന്നെ നിലനിൽക്കും. വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരു ബന്ധമാണ് അനുജന്റെ ഭാര്യ മാതുവുമായി ഉള്ളത്. സന്തോഷമായി ജീവിക്കുക എന്നു മാത്രമേ അവരോടു പറയാനുള്ളൂ. എന്റെയും ഭർത്താവിന്റെയും എല്ലാവിധ പിന്തുണയും അവർക്ക് ഉണ്ടാകും’’ അനന്യ പറയുന്നു.

സിനിമാലോകത്തുനിന്ന് അനന്യയുടെ സുഹൃത്തുക്കളായ ദേവി ചന്ദന, രചന നാരായണൻ കുട്ടി, പാരീസ് ലക്ഷ്മി, സ്വാസിക തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ക്ഷണിച്ച എല്ലാവരും വിവാഹത്തിനെത്തിയില്ല എന്ന് അനന്യ പറയുന്നു. ചിലർ മഴ കാരണം മടിച്ചിരുന്നു. മറ്റു ചിലർക്ക് ഷൂട്ടിങ് ഉള്ളതുകാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ചിലർ മുങ്ങുകയും ചെയ്തുെവന്നും അനന്യ പറഞ്ഞു.

Leave a Reply