ഏഷ്യാകപ്പും തുടർന്ന് ടി 20 ലോകകപ്പ് ഉൾപ്പടെ നിർണ്ണായകമായ ടൂർണ്ണമെന്റുകൾ വരാനിരിക്കെ ഇന്ത്യൻ ടീമിനെ ഇപ്പോൾ വലയ്ക്കുന്നത് വിരാട് കോഹ്ലിയുടെ ഫോമാണ്

0

ന്യൂഡൽഹി: ഏഷ്യാകപ്പും തുടർന്ന് ടി 20 ലോകകപ്പ് ഉൾപ്പടെ നിർണ്ണായകമായ ടൂർണ്ണമെന്റുകൾ വരാനിരിക്കെ ഇന്ത്യൻ ടീമിനെ ഇപ്പോൾ വലയ്ക്കുന്നത് വിരാട് കോഹ്ലിയുടെ ഫോമാണ്.മറ്റ് താരങ്ങളുടെ ഫോമും സമീപ പരമ്പരകളിലെ വിജയവും ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും വിരാട് കോഹ്ലിയെപ്പോലെ ഒരു സൂപ്പർ താരത്തിന്റെ മോശം ഫോം ലോകകപ്പ് പോലെയുള്ള നിർണ്ണായ മത്സരങ്ങളിൽ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും.അതിനാൽ തന്നെ താരത്തെ എത്രയും പെട്ടെന്ന് ഫോമിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് കോച്ചിന്റെയും ടീം മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ആദ്യം വിശ്രമം നൽകിയെങ്കിലും ഇനി തുടർച്ചയായി മത്സരങ്ങളിൽ കളിപ്പിച്ച് താരത്തെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കനാണ് ശ്രമം.സിംബാബ്‌വേ പരമ്പരയ്ക്ക് പിന്നാലെ ആരംഭിക്കുന്ന ഏഷ്യകപ്പിലാണ് കോഹ്ലി ഇനി ഇറങ്ങുക.ഇപ്പോഴിത താൻ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും തന്റെ കരിയറിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് കോഹ്ലി. കരിയറിലുടനീളം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലി. 2014ൽ വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും കോലി വെളിപ്പെടുത്തി.

2019ന് ശേഷം ഇതുവരെ സെഞ്ചുറിയിലേക്ക് എത്താനായിട്ടില്ല. ടീമിലെ സ്ഥാനംപോലും ചോദ്യം ചെയ്യപ്പെട്ട് നിൽക്കുന്ന സമയത്താണ് താൻ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് വിരാട് കോലി തുറന്ന് പറഞ്ഞത്.’എന്നെ സ്നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേർ ഒപ്പമുള്ളപ്പോഴും ഒറ്റയ്ക്കായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. ഇത് ഗുരുതര പ്രശ്നമാണ്. എപ്പോഴൊക്കെ ശക്തനാകാൻ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ട്.

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് റൺസെടുക്കാനാവില്ല എന്ന തോന്നൽ മനസിലുടലെടുക്കും. ഇങ്ങനെ 2014ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ വിഷാദരോഗം തന്നെ കീഴ്‌പ്പെടുത്തി. കായികതാരങ്ങൾക്ക് സമ്മർദ്ദം സർവസാധാരണമാണെന്നും ഇതിൽ നിന്ന് മോചനം നേടാൻ വിശ്രമം അത്യാവശ്യമാണെന്നും’ കോലി പറഞ്ഞു.ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോലി. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 ട്വന്റി 20യിൽ 3308 റൺസും നേടിയിട്ടുണ്ടെങ്കിലും കുറെനാളുകളായി റൺകണ്ടെത്താൻ പാടുപെടുകയാണ് മുൻ നായകൻ.

ഏഷ്യാ കപ്പിൽ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദിവസങ്ങൾ മുമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ‘വിരാട് കോലി പരിശീലനം നടത്തട്ടേ, മത്സരങ്ങൾ കളിക്കട്ടേ. ടീമിനായി ഏറെ റൺസ് സ്‌കോർ ചെയ്തിട്ടുള്ള വമ്പൻ താരമാണ് കോലി. അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഏഷ്യ കപ്പിൽ താരം ഫോം കണ്ടെത്തുമെന്ന് കരുതുന്നു’- ഇതായിരുന്നു ദാദയുടെ വാക്കുകൾ.

ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള പരിശീലനത്തിലാണ് വിരാട് കോലി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 ലോകകപ്പ് മുൻനിർത്തി ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ. ഫോമില്ലായ്മയുടെ പേരിൽ കടുത്ത വിമർശനം നേരിടുന്ന കോലി വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ പര്യടനങ്ങളിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യാ കപ്പിൽ ഇറങ്ങാനൊരുങ്ങുന്നത്. 2019 നവംബറിന് ശേഷം സെഞ്ചുറി നേടാത്ത കോലിക്ക് ഏഷ്യാ കപ്പിലെ പ്രകടനം ടി20 ലോകകപ്പിന് മുമ്പ് നിർണായകമാകും. മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻസി കോലി നേരത്തെ ഒഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here