കേരളത്തില്‍ ഇന്നും മഴ കനക്കം

0

തിരുവനന്തപുരം: ഇന്ന്‌ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ യെലോ അലെര്‍ട്ട്‌. വടക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം ഒഡീഷ, വടക്കന്‍ ആന്ധ്രാപ്രദേശ്‌ തീരത്തിനുസമീപം ശക്‌തികൂടിയ ന്യൂനമര്‍ദമായി മാറിയതോടെ വടക്കന്‍ കേരളത്തില്‍ ശക്‌തമായ മഴ ലഭിച്ചേക്കുമെന്ന്‌ കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.
വീണ്ടും ശക്‌തി പ്രാപിച്ചു തീവ്രന്യൂനമര്‍ദമാകാനും സാധ്യതയുമുണ്ട്‌. ഇതിന്റെ സ്വാധീനത്താല്‍ തെക്കന്‍ മഹാരാഷ്‌ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടു.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്‌ഥാനത്ത്‌ വ്യാഴം വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കേരള-ലക്ഷദ്വീപ്‌ തീരങ്ങളില്‍ ബുധന്‍ വരെയും കര്‍ണാടക തീരങ്ങളില്‍ വ്യാഴം വരെയും മത്സ്യബന്ധനം വിലക്കി. കേരള-ലക്ഷദ്വീപ്‌ തീരങ്ങളില്‍ ബുധന്‍ വരെയും കര്‍ണാടക തീരങ്ങളില്‍ വ്യാഴം വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്‌തമായ കാറ്റിനും സാധ്യത. സംസ്‌ഥാനത്തു 357 ദുരിതാശ്വാസ ക്യാമ്പുകളാണു നിലവിലുള്ളത്‌. 5,052 കുടുംബങ്ങളിലെ 14,773 പേരെ ഇവിടേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌.

Leave a Reply