ലൈംഗീക പീഡനത്തിന് ഇരയാവുന്നതും, കൊല്ലപ്പെടുന്നതും വസ്ത്രങ്ങളല്ല, മനുഷ്യരാണ്.! ‘ആ ഒന്നരവയസുകാരിയുടെ ഓർമ്മയ്ക്ക് ഈ വസ്ത്രം മാത്രമെ ഇന്ന് ബാക്കിയുള്ളു’;

0

ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നെന്ന കോടതി പരാമർശം ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്. ഏതാണ് ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രമെന്നും ഒരു പ്രത്യേകതരം വസ്ത്രം ധരിച്ചാൽ അവരോട് എന്തുമാകാമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പല ഭാ​​ഗങ്ങളിൽ നിന്നായി ഉയരുന്നത്.

വസ്ത്രമാണ് പ്രതിക്ക് പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രകോപനം ഉണ്ടാക്കിയതെന്ന് കോടതിതന്നെ പരസ്യമായ് പറയുന്ന കാലത്ത് ഇതിനെതിരെ പല തരത്തിലാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് ഫോട്ടോഷൂട്ടുകളായും ഫേസ്ബുക്ക് കുറിപ്പുകളായും പലരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നു. പീഡനത്തിന് ഇരയായവരെ അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവരുടെ കണ്ണുതുറപ്പിക്കുന്ന ഒരു പ്രദർശനവും ഇപ്പോൾ ചർച്ചയാകുകയാണ്. ലൈഗീക പീഡനത്തിന് ഇരയാവുന്നതും കൊല്ലപ്പെടുന്നതും വസ്ത്രങ്ങളല്ല, മറിച്ച് മനുഷ്യരാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രദർശനത്തെ കുറിച്ച് വൈറലാകുന്ന ഒരു കുറിപ്പ് ഇങ്ങനെ..

‘ഓണക്കാലമാണല്ലൊ, ഏതോ തുണിക്കടയുടെ പരസ്യമാണ് ഇതെന്ന് തെറ്റിധരിക്കരുത്, ഇതൊരു വസ്ത്ര പ്രദർശനമാണ്. കുറച്ച്കൂടി വ്യക്തമാക്കിയാൽ, ലോകത്തിൻറെ പലഭാഗത്ത് നിന്നും ക്രൂരമായ് ബലാത്സംഗത്തിനിരയായവർ അക്രമം നടക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദർശനമാണ് ഈ വസ്ത്ര പ്രദർശനശാലയിൽ ഒരുക്കിയിരിക്കുന്നത്.

ചോരപൊടിഞ്ഞ്, ഉണങ്ങിയ പാടുകളും, നിശബ്ദമായ് തീർന്ന നിലവിളികളും, പ്രതിരോധത്തിൻറെ മാറാമുറിവുകളുമൊക്കെ ഈ വസ്ത്രകുമ്പാരത്തിൽ നിന്നും തിരിച്ചറിയാൻ സാധിക്കും. പൈജാമകൾ, ട്രാക്ക് പാന്റുകൾ, മേലുടുപ്പുകൾ തുടങ്ങി നീളമേറിയ സാരിയും സ്ക്കൂൾ യൂണിഫോമുമൊക്കെ പ്രർശനഹാളിൽ നിരത്തി വെച്ചിറ്റുണ്ട്.

അതിൽ, ”My Little Pony” എന്നെഴുതിയ ഒന്നരവയസുകാരിയുടെ വസ്ത്രമാണ് ഏവരുടെയും കണ്ണുനനയ്ക്കുക. ആ വസ്ത്രം നിവർത്തിവെച്ച ചില്ലുകൂട്ടിന് താഴെ ‘അവളുടെ ഓർമ്മയ്ക്ക് ഈ വസ്ത്രം മാത്രമെ ഇന്ന് ബാക്കിയുള്ളു’ എന്ന വാചകം വലിയൊരു ചോദ്യചിഹ്നമാണ്… ഒരു സ്ത്രീ,
ലൈംഗിക അതിക്രമത്തിന് ഇരയായാകുമ്പോൾ അവൾ ധരിച്ച വസ്ത്രമാണ് പീഡനത്തിന് കാരണമെന്നും, ആ വസ്ത്രമാണ് പ്രതിക്ക് ആ പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രകോപനം ഉണ്ടാക്കിയതെന്നും കോടതിതന്നെ പരസ്യമായ് പറയുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പ്രദർശനങ്ങൾ/പ്രതിഷേധങ്ങൾ മനോഭാവത്തെ പൊളിച്ചു കാണിക്കുകയാണ്.

ലോക പ്രശസ്ത, സൈക്കോളജിസ്റ്റായ, ‘സാന്ദ്ര ഷുൾമാനാണ്’ എക്‌സിബിഷന്റെ സംഘാടക. പീഡനത്തിന് ഇരയായവരെ അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവരുടെ കണ്ണുതുറപ്പിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. വസ്ത്രമാണ്, ലൈഗീക ആക്രമണത്തിന് കാരണമെങ്കിൽ ”My Little Pony” എന്നെഴുതിയ ഒന്നരവയസുകാരിയുടെ വസ്ത്രത്തിന് ഏത് കോടതിയാണ് മറുപടി പറയുക…?

പ്രദർശനഹാളിൻറെ അവസാന ചുമരിൽ ഇങ്ങനെ എഴുതിവെച്ചാണ് ഈ വസ്ത്രപ്രദർശനം അവസാനിക്കുന്നത്. ”ലോകത്ത് ലൈഗീക പീഡനത്തിന്, ഇരയാവുന്നതും, അതുവഴി കൊല്ലപ്പെടുന്നതും വസ്ത്രങ്ങളല്ല, മറിച്ച് മനുഷ്യരാണ്’

LEAVE A REPLY

Please enter your comment!
Please enter your name here