ഹരിവരാസനം’ രചിച്ചിട്ട് നൂറാണ്ട് ; ഒന്നര വർഷം നീളുന്ന ആഘോഷങ്ങൾ നാളെ തുടങ്ങും 

0

 
പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ചിട്ട് 100 വർഷം. ഒന്നര വർഷം നീളുന്ന ശദാബ്ദി ആഘോഷങ്ങൾക്കാണ് പന്തളത്ത് നാളെ തുടക്കമാകുന്നത്. 

പന്തളത്തെ മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കിയാണ് ആഘോഷങ്ങൾക്ക് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് എൻഎസ്എസ് കോളജിന് മുന്നിൽ നിന്ന് ശോഭയാത്ര ആരംഭിക്കും. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം പ്രതിനിധി ശശികുമാര വർമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്യും. 

ഹരിവരാസനത്തിന്റെ ഒരുപാട് പതിപ്പുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ദേവരാജൻ ചിട്ടപ്പെടുത്തി യേശുദാസ് പാടിയതാണ് നൂറ്റാണ്ടുകളായി ശബരിമലയിൽ ഉപയോഗിച്ചുപോരുന്നത്. മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായാണ് രാത്രി 10.55ന്‌ മൈക്കിലൂടെ ഹരിവരാവസം കേൾപ്പിക്കുന്നത്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് എല്ലാ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here