കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ്

0

ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സ സൗകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു. കോവിഡ്​ ചികിത്സക്ക്​ കൂടുതൽ സൗകര്യം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഐസൊലേഷൻ വാർഡിന്‍റെ നിർമാണോദ്​ഘാടനം വെള്ളിയാഴ്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷതവഹിക്കും. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ അനുവദിച്ച രണ്ടുകോടി ഉപയോഗിച്ചാണ്​ നിർമാണം.

Leave a Reply