ഇ.ഡിക്കെതിരേ ഐസക്‌ ഹൈക്കോടതിയില്‍ , ചോദ്യംചെയ്യലിന്‌ ഇന്നു ഹാജരാകില്ല

0

കൊച്ചി/തിരുവനന്തപുരം: കിഫ്‌ബിയുടെ മസാല ബോണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനു ഹാജരാകണമെന്ന ഇ.ഡിയുടെ സമന്‍സ്‌ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു മുന്‍ മന്ത്രി ഡോ.ടി.എം. തോമസ്‌ ഐസക്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐസക്കിനെ കൂടാതെ കെ.കെ. ശൈലജ, എം. മുകേഷ്‌, ഐ.ബി. സതീഷ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ എന്നീ എം.എല്‍.എമാരും ഹൈക്കോടതിയെ സമീപിച്ചു.
ഇ.ഡിയുടെ സമന്‍സ്‌ പിന്‍വലിച്ചു തുടര്‍നടപടികള്‍ തടയണമെന്നു തോമസ്‌ ഐസക്ക്‌ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. “എനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്‌ത കുറ്റമെന്തെന്ന്‌ വ്യക്‌തമാക്കിയിട്ടില്ല. കിഫ്‌ബിയോ ഞാനോ ചെയ്‌ത ഫെമ ലംഘനം എന്തെന്നു നിര്‍വചിച്ചിട്ടില്ല. കുറ്റമെന്തെന്നു വ്യക്‌തമാക്കാത്ത അനേ്വഷണം ഇ.ഡിയുടെ അധികാരപരിധിയില്‍ പെടില്ല. കിഫ്‌ബിയും ഞാനും ചെയ്‌ത കുറ്റമെന്തെന്ന്‌ ഇ.ഡി. ആദ്യം വ്യക്‌തമാക്കണം”-തോമസ്‌ ഐസക്ക്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ചോദ്യംചെയ്യലിന്‌ ഇെന്നത്താനായിരുന്നു തോമസ്‌ ഐസക്കിനോട്‌ ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്‌. ഇന്നു ഹാജരാകില്ലെന്ന്‌ അദ്ദേഹം ഇ.ഡിയെ രേഖാമൂലം അറിയിച്ചു. ഇ.ഡി. ഇടപെടല്‍ സംസ്‌ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ്‌ എം.എല്‍.എമാരുടെ ഹര്‍ജി. ഇ.ഡിയുടേത്‌ അനാവശ്യമായ ഇടപ്പെടലാണെന്നും ഇതു തടയേണ്ടത്‌ അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here