ക്രമക്കേട്: കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയൂടെ ഇടക്കാല ഉത്തരവ്. എന്നാല്‍ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാം.

പണം മടക്കി നല്‍കുന്നതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടല്‍. സ്വാധീനമുള്ളവര്‍ക്ക് പണം വേഗത്തില്‍ ലഭിക്കാനുളള സാധ്യത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പണം ആര്‍ക്കൊക്കെയാണ് നല്‍കുന്നത് കോടതിയെ ധരിപ്പിക്കണം. എങ്ങനെ തിരിച്ചുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കരുവന്നൂരില്‍ ഭരണമിസതിയിലെയും പാര്‍ട്ടിയിലെയും ഉന്നതരുടെ ബന്ധുക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപകര്‍ ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply