പരിക്ക് വീണ്ടും വില്ലൻ; സിംബാബ്‌വെ പര്യടനത്തിൽ നിന്ന് വാഷിങ്ടൻ‌ സുന്ദര്‍ പുറത്ത്

0

ഹരാരെ: ഇന്ത്യൻ ടീമിൽ സജീവമാകാനുള്ള ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വാഷിങ്ടൻ‌ സുന്ദര്‍ പുറത്തായി. നിലവിൽ ഇം​ഗ്ലണ്ടിലെ കൗണ്ടിയിൽ കളിക്കുന്ന താരത്തിന്റെ തോളിന് പരിക്കേറ്റിരുന്നു. ഇതോടെ പരമ്പരയിലെ എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമാകും.

ഇംഗ്ലണ്ടില്‍ റോയല്‍ ലണ്ടന്‍ കപ്പ് ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴാണ് സുന്ദറിന് പരിക്കേറ്റത്. ലങ്കാഷയറിന്റെ താരമായ സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വൈദ്യ സഹായം തേടും.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലിടം നേടാനുള്ള മികച്ച അവസരമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര. പരിക്കുകള്‍ സ്ഥിരമായി അലട്ടുന്ന സുന്ദറിന് പലപ്പോഴും ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. പരിക്കിന്റെ പിടിയിലായതോടെ ടി20 ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കും മങ്ങലേറ്റിരിക്കുകയാണ് ഇപ്പോൾ

Leave a Reply