നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ പാക് ഭീകരന് രക്തം നല്‍കി രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവന്‍ രക്ഷിച്ച്‌ ഇന്ത്യന്‍ സൈനികര്‍. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടിയ ഭീകരന്‍ തബാറക് ഹുസൈന്‍ നിലവില്‍ സൈന്യത്തിന്‍റെ ചികിത്സയിലാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് തബാറക് ഹുസൈന് പരിക്കേറ്റത്.

പാക് അധീന കശ്മീരിലെ സബ്‌സോത് സ്വദേശിയാണ് ഇയാള്‍. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണരേഖയിലെത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് പണം തന്നിരുന്നുവെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply