ഇന്ത്യൻ അത്‌ലറ്റിക്സ് സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് സ്വിറ്റ്സർലൻഡിലെ ഡയമണ്ട് ലീഗിലും വിജയം

0

ആൽപ്സ് പർവത നിരയോളം ഉയരത്തിൽ കായിക നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് സ്വിറ്റ്സർലൻഡിലെ ഡയമണ്ട് ലീഗിലും വിജയം. ലുസൈയ്ൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ 89.08 മീറ്റർ ദൂരം കണ്ടെത്തി താരം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ചെ​ക്ക് താ​രം യാ​ക്കൂ​ബ് വാ​ദ്ലെ​ക് 85.8 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി രണ്ടാം നേ​ടി​യ​പ്പോ​ൾ അ​മേ​രി​ക്ക​യു​ടെ ക​ർ​ട്ടി​സ് തോം​പ്സ​ണ്‍(83.72 മീ​റ്റ​ർ) മൂന്നാമതെത്തി. മെഡലുകൾ സമ്മാനിക്കാത്ത ഡയമണ്ട് ലീഗുകളിൽ അത്‌ലറ്റുകൾക്ക് പ്രകടനാടിസ്ഥാനത്തിൽ ചാന്പ്യൻഷിപ്പ് പോയിന്‍റുകളാണ് ലഭിക്കുക.

ലോ​ക അ​ത്‌ല​റ്റി​ക​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി മെ​ഡ​ൽ പ്ര​ക​ട​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ നീ​ര​ജ് തി​രി​ച്ചു​വ​ര​വി​ലെ ആ​ദ്യ ശ്ര​മ​ത്തി​ൽ 89.08 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി ലീ​ഡെ​ടു​ത്തു. പി​ന്നീ​ടു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ മി​ക​ച്ച ദൂ​രം നേ​ടാ​ൻ സാധിക്കാതിരുന്ന താ​ര​ത്തി​ന്‍റെ മൂ​ന്ന് ശ്ര​മ​ങ്ങ​ൾ ഫൗ​ളി​ൽ ക​ലാ​ശി​ച്ചു.

ലു​സൈ​യ്നി​ലെ ​നേ​ട്ട​ത്തോ​ടെ 2023 ലോ​ക അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​നും ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ് ബി​ഗ് ഫൈ​ന​ലി​നും നീ​ര​ജ് യോ​ഗ്യ​ത നേ​ടി.

Leave a Reply