ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്‍റെ തീവ്രവാദ വിരുദ്ധ കമ്മിറ്റി യോഗത്തിന് ഒക്ടോബറിൽ ഇന്ത്യ വേദിയാകും

0

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്‍റെ തീവ്രവാദ വിരുദ്ധ കമ്മിറ്റി യോഗത്തിന് ഒക്ടോബറിൽ ഇന്ത്യ വേദിയാകും.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തടുക്കാനുള്ള നയങ്ങൾ ച​ർ​ച്ച​യു​ടെ പ്ര​ധാ​ന അ​ജ​ൻ​ഡ​യാ​യി​രി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​റി​യി​ച്ചു.

സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രാം​ഗ​ത്വ അ​പേ​ക്ഷ യു​എ​ൻ ശ​ക്ത​മാ​യി പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​യോ​ഗ​ത്തെ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് രാ​ജ്യം നോ​ക്കി​കാ​ണു​ന്ന​ത്.

അമേരിക്കയിലെ സെ​പ്റ്റം​ബ​ർ 11 ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ന് കീ​ഴി​ൽ തീ​വ്ര​വാ​ദ വി​രു​ദ്ധ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

ച​ർ​ച്ച​യി​ൽ സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ലെ സ്ഥി​രാം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക, ചൈ​ന, ബ്രി​ട്ട​ണ്‍, ഫ്രാ​ൻ​സ്, റ​ഷ്യ എ​ന്നി​വ​ർ​ക്ക് പു​റ​മേ ഇ​ന്ത്യ​യു​ൾ​പ്പ​ടെ താ​ൽ​ക്കാ​ലി​ക അം​ഗ​ങ്ങ​ളാ​യ 10 രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

Leave a Reply