വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആചരിച്ച് ഇന്ത്യ; ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാന മന്ത്രി

0

ന്യൂ ഡൽഹി: ഇന്ത്യ വിഭജന ഭീതിയുടെ അനുസ്‌മരണ ദിനം ആചരിക്കുന്ന വേളയിൽ രാജ്യ വിഭജന കാലത്തെ വർഗീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. വിഭജനത്തിൽ ദുരിതമനുഭവിക്കുന്നവർ കാണിച്ച മനക്കരുത്തും ധീരതയെയും അദ്ദേഹം പ്രശംസിച്ചു.
“ഇന്ന് വിഭജനഭീതിയുടെ അനുസ്മരണ ദിനത്തിൽ, വിഭജന സമയത്ത് ജീവൻ നഷ്ടപെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ ചരിത്രത്തിലെ ദുരന്ത കാലഘട്ടത്തിൽ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നു”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ആഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്ത വിഭജന കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അനുസ്മരിച്ചു. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങൾ ആണെന്ന് ശർമ്മ വിശേഷിപ്പിച്ചു.

Leave a Reply