സമുദ്രനിരീക്ഷണം ശക്തമാക്കുന്നതിനായി ഇന്ത്യ ഒരു ഡോണിയർ വിമാനം ശ്രീലങ്കയ്ക്ക് സമ്മാനിച്ചു

0

സമുദ്രനിരീക്ഷണം ശക്തമാക്കുന്നതിനായി ഇന്ത്യ ഒരു ഡോണിയർ വിമാനം ശ്രീലങ്കയ്ക്ക് സമ്മാനിച്ചു. തീരദേശം വഴി നടക്കുന്ന ലഹരി, മനുഷ്യക്കടത്ത്, കള്ളക്കടത്ത്, മറ്റു കുറ്റകൃത്യങ്ങൾ എന്നിവ കണ്ടുപിടിക്കാൻ സഹായിക്കുന്നതാണ് ഈ വിമാനം. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി നൽകിയ വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു.

നാവിക സേന വൈസ് ചീഫ് അഡ്മിറൽ എസ്. എൻ. ഗോർബഡെ ആണ് വിമാനം ശ്രീലങ്കൻ സേനയ്ക്ക് കൈമാറിയത്. ചൈനയുടെ ചാരക്കപ്പൽ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടുന്നതിന്റെ തലേന്നാണ് ഇന്ത്യ നിരീക്ഷണ വിമാനം കൈമാറിയതെന്നത് ശ്രദ്ധേയം.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ (എച്ച്എഎൽ) നിർമാണം പൂർത്തിയായി വരുന്ന 2 ഡോണിയർ വിമാനങ്ങൾ പിന്നീട് നൽകും. അവ കൈമാറുന്നതോടെ കഴിഞ്ഞദിവസം നൽകിയ വിമാനം നാവികസേനയ്ക്ക് തിരിച്ചുനൽകും. ഇന്ത്യ പരിശീലനം നൽകിയ 15 ലങ്കൻ നാവികർ ആണ് വിമാനം പറത്തുന്നത്.

Leave a Reply