ഇൻഡിപെൻഡൻ്റ് സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ എറണാകുളം ജില്ലാ കൺവൻഷനും എൻ.ജി.ഒ അംഗത്വ വിതരണവും നാളെ

0

കൊച്ചി: ഇൻഡിപെൻഡൻ്റ് സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ്റെ എറണാകുളം ജില്ലാ കൺവൻഷനും എൻ.ജി.ഒ അംഗത്വ വിതരണവും നാളെ നടക്കും. കൺവൻഷൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് ഫൈസൽ കന്നാംപറമ്പിൽ നിർവഹിക്കും. മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുന്നത് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസാണ്. പരിപാടിയിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

സ്ക്രാപ്പ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തെ തന്നെ വലിയ സംഘടനയാണ് ഇൻഡിപെൻഡൻ്റ് സ്ക്രാപ്പ് മർച്ചൻറ് അസോസിയേഷൻ.

സാമ്പത്തികമായും ആരോഗ്യപരമായും സാമൂഹ്യമായും പാരിസ്ഥിതികമായും ഒക്കെ ഏറ്റവും പ്രശ്നങ്ങൾ നേരിടുന്നവരാണ് ചെറുകിട ആക്രി വ്യാപാരികൾ.

കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ സംഘടനയാണ് ഇൻഡിപെൻഡൻ്റ് സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ. 2020 ലാണ് ഇത് രൂപം കൊണ്ടത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന  ഭൂരിഭാഗം വ്യാപാരികളും സംഘടനയിലെ പ്രതിനിധികളാണ്. 

സാമൂഹിക പ്രാധാന്യമുള്ള സേവന മേഖലയായതിനാൽ പൊതു ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന പുത്തൻ ആശയമായാണ്  എൻ.ജി.ഒ രൂപികരിച്ചതെന്നും പോൾസൺ പറഞ്ഞു. ഇൻഡിപെൻഡൻ്റ് സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള എൻജിഒയുടെ ലക്ഷ്യം വേസ്റ്റ് മാനേജ്മെൻ്റ് ആണ്

Leave a Reply