തമിഴ് സിനിമയിലെ വമ്പന്മാരുടെ വസതികളില്‍ ആദായ നികുതി റെയ്ഡ്

0

ചെന്നൈ: തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാരുടെ വസതികളില ആദായ നികുതി റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും അടക്കം വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നത്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്.
കലൈപുലി തനു, എസ്.ആര്‍ രപഭു, അന്‍പു ചെഴിയന്‍, ഗണവേല്‍ രാജ തുടങ്ങി പത്തോളം നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സ്ഥാപനങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ ആറ് മണിക്കാണ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളിലെത്തിയത്.

Leave a Reply