കോളേജ് ബസിനുള്ളിൽ കയറി വിദ്യാര്‍ത്ഥികളെ മർദ്ദിച്ച സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍

0

പാലക്കാട്: വാളയാറില്‍ കോളജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരാണ് പിടിയിലായത്. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ബസിനുള്ളില്‍ വെച്ച് ക്രൂര മര്‍ദ്ദനമേറ്റത്. വാളയാറില്‍ ഓടിക്കൊണ്ടിരിക്കുന്ന കോളജ് ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply