കനത്തമഴ തുടരുന്ന വട്ടവടയിൽ കർഷകന്റെ ഭൂമി 10 അടിയോളം വിണ്ടു താണു

0

മൂന്നാർ: കനത്തമഴ തുടരുന്ന വട്ടവടയിൽ കർഷകന്റെ ഭൂമി 10 അടിയോളം വിണ്ടു താണു. അയ്യപ്പന്റെ ഭൂമിയാണ് ഇടിഞ്ഞുതാഴ്ന്നത്. അതിനിടെ കനത്തമഴയിൽ വട്ടവടയിൽ വൻ കൃഷിനാശമാണ് സംഭവിച്ചത്. 10 ഏക്കറിലെ കൃഷി നശിച്ചു. മൂന്നാറിലും കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റ് മേഖലകളിൽ കാര്യമായി മഴയില്ല. 7 സ്ഥലങ്ങളിലായി 128 പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.

അതിനിടെ, കനത്തമഴയെത്തുടർന്ന് ജലനിരപ്പുയർന്ന പശ്ചാത്തലത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2375.53 അടിയായി ഉയർന്നു. ജലനിരപ്പ് 1381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും. 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.

ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സമീപ ജില്ലകളായ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും റെഡ് അലർട്ടാണ്. രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Leave a Reply