ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ഗ്രാമ മുഖ്യന്‍

0

 
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ഗ്രാമ മുഖ്യന്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി.

27 വയസുകാരനായ ദിനേഷ് കുമാര്‍ എന്നയാളുടെ മുഖത്താണ് ഗ്രാമത്തലവനായ ശക്തിമോഹന്‍ ഗുര്‍ജാറും ഗജാസിങ്ങും ചെരിപ്പൂരി അടിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു

എസ്‌സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഗ്രാമത്തലവനെ അറസ്റ്റ് ചെയതതായും മറ്റേയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  ബീം ആര്‍മി പ്രവര്‍ത്തകര്‍ ഛപ്പാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. 

Leave a Reply