രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിഏല്‍ 15,574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിഏല്‍ 15,574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 39 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 15,220 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ മാത്രം പുതുതായി 1201 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഡല്‍ഹിയിലെ പ്രതിസിന പോസിറ്റിവിറ്റി നിരക്ക് 9.42% ആണ്. സജീവ രോഗികള്‍ 6,826 ആയി. 1,964 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1939 പേര്‍ രോഗമുക്തരായി. എട്ട് മരണവും ഉണ്ടായി.

ലോകമെങ്ങും കോവിഡ് കേസുകളില്‍ കഴിഞ്ഞയാഴ്ച 24% കുറവ് വന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മരണനിരക്കില്‍ 6% കുറവുണ്ട്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നുതന്നെയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ 54 ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആഫ്രിക്ക, യുറോപ്, വെസ്റ്റ് ഏഷ്യ അടക്കം എല്ലായിടത്തും കേസുകള്‍ കുറയുന്നുണ്ടെന്നും ഡബ്ല്യൂ എച്ച്ഒ പറയുന്നു.

Leave a Reply