സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച നാലുപേർ ജയിച്ചു

0

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച നാലുപേർ ജയിച്ചു. 45 അംഗ ജില്ലാ കൗൺസിലിലേക്ക് 60 പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് 28 പേരും ഇസ്മയിൽ പക്ഷത്ത് നിന്ന് 17 പേരും ജില്ലാ കൗൺസിലിൽ എത്തി. ജില്ലാ കൗൺസിലിലേക്ക് ഔദ്യോഗിക പക്ഷം നിർദ്ദേശിച്ച ഏഴു പേരെ ഒഴിവാക്കണം എന്ന ആവശ്യത്തെ ചൊല്ലിയാണ് ജില്ലാ കൗൺസിലിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നത്.

പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി.സുരേഷ്‍ രാജിനെ വീണ്ടും തെരഞ്ഞെടുത്തു. നാലാം തവണയാണ് സുരേഷ് രാജ് സിപിഐ യുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്ന് തവണ എന്ന നിബന്ധനയിൽ ഇളവ് നൽകിയാണ് സുരേഷ് രാജിന് നാലാം ഊഴം ലഭിച്ചത്. മൂന്ന് ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം എന്നതായിരുന്നു പൊതു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് രാജ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാണിച്ചാണ് ഒരു ഊഴം കൂടി അദ്ദേഹത്തിന് ലഭിച്ചത്. നേതൃത്വം നടത്തിയ ഇടപെടലിനെ തുടർന്ന് മത്സരം ഒഴിവായതും സുരേഷ് രാജിന് തുണയായി. സുരേഷ് രാജിന് പുറമേ, സുമലത മോഹൻദാസ്, ജോസ് ബേബി, പൊറ്റശ്ശേരി മണികണ്ഠൻ, ഒ.കെ.സെയ്തലവി എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്

Leave a Reply