കുന്നത്തുനാട്ടില്‍ വീണ്ടും ട്വന്‍റി ട്വന്‍റിയും-സിപിഎമ്മും തമ്മിലുള്ള പോര് മുറുകുന്നു

0

കൊച്ചി: കുന്നത്തുനാട്ടില്‍ വീണ്ടും ട്വന്‍റി ട്വന്‍റിയും-സിപിഎമ്മും തമ്മിലുള്ള പോര് മുറുകുന്നു. ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളില്‍ നടന്ന രണ്ട് പരിപാടികളില്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജനെ ട്വന്‍റി ട്വന്‍റിയുടെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു.

കൃ​ഷി​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.​ഐ​ക്ക​ര​നാ​ട്ടി​ലെ പ​രി​പാ​ടി​യി​ല്‍ എം​എ​ല്‍​എ വേ​ദി​യി​ലേ​ക്ക് ക​യ​റി വ​ന്ന​യു​ട​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും, വൈ​സ് പ്ര​സി​ഡ​ന്‍റും അ​ട​ക്ക​മു​ള്ള​വ​ര്‍ വേ​ദി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

കു​ന്ന​ത്തു​നാ​ട്ടി​ലെ പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റും മെം​ബ​റു​മാ​രും എം​എ​ല്‍​എ ഇ​രി​ക്കു​ന്ന വേ​ദി​യി​ലേ​യ്ക്ക് ക​യ​റാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​വ​രെ വേ​ദി​യി​ലേ​ക്ക് ക​യ​റാ​ന്‍ ക്ഷ​ണി​ച്ച​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേദി​യി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. ഇ​തേ​ചൊ​ല്ലി പ്രവർത്തകർ തമ്മിൽ വാ​ക്‌​പോ​രും, നേ​രി​യ സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി.

പാ​ര്‍​ട്ടി​യോ​ടു​ള്ള എം​എ​ല്‍​എ​യു​ടെ നി​സ​ഹ​ക​ര​ണ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് അ​റി​യി​ച്ച​തെ​ന്നാ​ണ് ട്വ​ന്‍റി ട്വ​ന്‍റി​യു​ടെ വി​ശ​ദീ​ക​ര​ണം. ട്വ​ന്‍റി ട്വ​ന്‍റി ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ന്നെ വി​ല​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചു.

Leave a Reply