ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകൾ അവസാനിപ്പിക്കാം; ബിജെപിയിൽ നിന്നും ഓഫർ ലഭിച്ചെന്ന് മനീഷ് സിസോദിയ

0

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നാൽ സിബിഐ, ഇഡി കേസുകൾ അവസാനിപ്പിക്കുമെന്ന സന്ദേശം ബിജെപിയിൽ നിന്ന് ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബി.ജെ.പിയിൽ ചേർന്നാൽ തനിക്കെതിരെയുള്ള സി.ബി.ഐ, ഇ.ഡി കേസുകൾ അവസാനിപ്പിക്കുമെന്നാണ് സന്ദേശം, പക്ഷേ കാവി പാർട്ടിയിൽ ചേരുന്നതിനേക്കാൾ തലവെട്ടുന്നതാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് മനീഷ് സിസോദിയയെ സിബിഐ അന്വേഷണം തുടരുന്നത്.

ഡൽഹി എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിബിഐ റെയ്ഡുകളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ, മനീഷ് സിസോദിയ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക്കും . സിസോദിയയ്ക്കെതിരായ റെയ്ഡിന് ശേഷം രാജ്യതലസ്ഥാനത്തിന് പുറത്ത് നടത്തുന്ന ആദ്യ യാത്രയാണിത്.

ഗുജറാത്തിലെ ജനങ്ങൾ കെജ്രിവാളിന് അവസരം നൽകണമെന്ന് മനീഷ് സിസോദിയ ആവശ്യപ്പെട്ടു. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി സർക്കാർ, പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാവർക്കും കാണാനാകും. ഗുജറാത്തിലെ ജനങ്ങൾ പോലും ഇതിൽ പ്രചോദിതരാണ്. കഴിഞ്ഞ 27 വർഷമായി സംസ്ഥാനത്ത് ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും സിസോദിയ കുറ്റപ്പെടുത്തി. ആരോഗ്യ-വിദ്യാഭ്യാസ വിഷയങ്ങളിൽ മറ്റൊരു മുഖ്യ വാഗ്ദാനവും നൽകുമെന്ന് പാർട്ടി അധികൃതർ അറിയിച്ചു.

കെജ്രിവാളും സിസോദിയയും തിങ്കളാഴ്ച ഹിമ്മത്നഗറും ചൊവ്വാഴ്ച ഭാവ്നഗറും സന്ദർശിക്കും. പാർട്ടിയുടെ വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ സംരംഭങ്ങളും സിസോദിയ ഉയർത്തിക്കാട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here