കൊച്ചി വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന്‌ വേട്ട

0


നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നു 30 കിലോഗ്രാം ലഹരി മരുന്ന്‌ പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണു ലഹരി മരുന്ന്‌ കണ്ടെത്തിയത്‌. പിടിച്ചെടുത്തത്‌ മെഥാ ക്വിനോള്‍ ആണെന്നാണ്‌ കസ്‌റ്റംസ്‌, നര്‍ക്കോട്ടിക്‌ വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ ഇതിന്‌ 60 കോടി രൂപയോളം വിലവരും.
സിംബാബ്‌വേയില്‍നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട്‌ സ്വദേശിയായ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍നിന്നുമാണ്‌ ലഹരി മരുന്ന്‌ പിടിച്ചത്‌. ഇയാളെ നര്‍കോട്ടിക്‌ വിഭാഗത്തിനു കൈമാറി. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവേയാണ്‌ ബാഗേജ്‌ പരിശോധന നടത്തിയത്‌. സിയാലിന്റെ അത്യാധുനിക ത്രിഡി എം.ആര്‍.ഐ സ്‌കാനിങ്‌ യന്ത്രം ഉപയോഗിച്ച്‌ സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്‌തു കണ്ടെത്തിയത്‌. ഇവ തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക്‌ അയച്ചിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here