കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍കാന്‍ പണമില്ല, ആസ്തികള്‍ വിറ്റോ പണയം വെച്ചോ നല്‍കണ​മെന്നു ഹൈക്കോടതി

0

കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി ഹൈകോടതിയില്‍. പണം ഇല്ലാത്തതിനാല്‍ പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നു കെഎസ്ആര്‍ടിസി. പ്രശ്‌ന പരിഹാരത്തിനായി യൂണിയനുമായി ചര്‍ച്ച നടക്കുകയാണെന്നു മാനേജ്‌മെന്റ് വ്യക്തമാക്കി.

ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കെഎസ്ആടിസി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ശമ്പള വിതരണം അഞ്ചാം തീയതിക്കുളളില്‍ നല്‍കണമെന്നു കോടതി ഉത്തരവിട്ടിട്ടും ശമ്പളം നല്‍കാതിരുന്നതില്‍ ചോദ്യം ചെയ്ത് ഹര്‍ജി പരിഗണിച്ചിരുന്നു. കടുത്ത അതൃപ്തിയാണ് കോടതി ഇക്കാര്യങ്ങളില്‍ രേഖപ്പെടുത്തിയത്. ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ്് രാമചന്ദ്രന്‍ ചോദിച്ചു.

‘സര്‍ക്കാരിന്റെ സഹായം ഇല്ലാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാകില്ല എന്നു കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നല്‍കാനുളള നടപടിയുണ്ടാകണമെന്നു കോടതി പറയുകയുണ്ടായി. ശമ്പള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നതിനായി 24ലേക്ക് മാറ്റി.

Leave a Reply