സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

0

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂർ നെടുമ്പൊയിലിലും ഉരുൾപൊട്ടി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്.

മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ട്ട് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ൾ, പ്രൊ​ഫ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. എം​ജി, കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നാ​ളെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി.

അ​ടു​ത്ത നാ​ല് ദി​വ​സ​ത്തേ​ക്ക് അ​തി​തീ​വ്ര​മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും തീ​ര​ദേ​ശ​ത്തും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. തു​ട​ക്ക​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​കു​ന്ന കാ​ല​വ​ർ​ഷം തു​ട​ർ​ന്ന് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​ക്കും.

ര​ണ്ടു ദി​വ​സ​മാ​യി മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നാ​ല് സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ നാ​ലു സം​ഘ​ങ്ങ​ൾ ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ നാ​ല് അ​ധി​ക സം​ഘ​ങ്ങ​ളെ കൂ​ടി സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കും. ഇ​വ​രെ എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ക്കും.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ സം​സ്ഥാ​ന​ത്താ​കെ ഏ​ഴ് ക്യാ​ന്പു​ക​ൾ തു​റ​ന്നു. കോ​ട്ട​യ​ത്ത് ര​ണ്ടു ക്യാ​ന്പു​ക​ളും കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ർ, വ​യ​നാ​ട്, ജി​ല്ല​ക​ളി​ൽ ഓ​രോ ക്യാ​ന്പു വീ​ത​വു​മാ​ണ് തു​റ​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here