താമരശ്ശേരി ചുരത്തില്‍ ശക്തമായ മഴ; അടിവാരത്ത് വെള്ളക്കെട്ട്, ജാഗ്രതാ നിര്‍ദേശം

0

 
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ശക്തമായ മഴ. അടിവാരം അങ്ങാടിയില്‍ വെള്ളക്കെട്ട്. യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

തൃശൂരില്‍ ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. ജില്ലയിലെ മറ്റിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി ആയിരിക്കും.

ആറന്മുള വള്ളസദ്യയില്‍ പള്ളിയോടങ്ങളെ പമ്പാ നദിക്ക് കുറുകെ തുഴയാന്‍ അനുവദിക്കില്ല. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും.

Leave a Reply