പൈലറ്റ് പരിശീലനത്തിനിടെയുള്ള ആരോഗ്യ പരിശോധന; ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി പ്രത്യേക മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഡിജിസിഎ

0

പൈലറ്റ് പരിശീലനത്തിനിടെയുള്ള ആരോഗ്യ പരിശോധനയിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി പ്രത്യേക മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഡിജിസിഎ.

പൊ​തു​വാ​യ പ​രി​ശോ​ധ​നാ മു​റ​ക​ൾ കൂ​ടാ​തെ ട്രാ​ൻ​സ് വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഓ​രോ വ്യ​ക്തി​യു​ടെ​യും ശാ​രീ​രി​ക-​മാ​ന​സി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യാ​യി​രി​ക്കു​മെ​ന്ന് ഡി​ജി​സി​എ അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഡോ​ക്ട​ർ താ​ൽ​കാ​ലി​ക​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന രേ​ഖ​പ്പെ​ടു​ത്തു​മെ​ങ്കി​ലും ട്രാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​യു​സേ​ന ബോ​ർ​ഡിം​ഗ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തു​ന്ന വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ഉ​റ​പ്പാ​യും അ​വ​സ​രം ന​ൽ​കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പു​തി​യ സം​വി​ധാ​നം. വി​ദ്യാ​ർ​ഥി​യു​ടെ ഹോ​ർ​മോ​ണ്‍ തെ​റാ​പ്പി അ​ട​ക്ക​മു​ള്ള ചി​കി​ത്സാ ച​രി​ത്രം പ​രി​ശോ​ധി​ക്കും.

മ​ല​യാ​ളി​യാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പൈ​ല​റ്റ് വി​ദ്യാ​ർ​ഥി ആ​ദം ഹാ​രി ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലെ വി​വേ​ച​നം ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ഉ​ന്ന​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​ജി​സി​എ​യു​ടെ പു​തി​യ നീ​ക്കം.

Leave a Reply