അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം, ചെരിപ്പ്‌ അവന്റെ തലയില്‍ തട്ടിയാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ…പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ്‌ ഊരി എറിഞ്ഞ സ്‌ത്രീയുടെ പ്രതികരണം

0

അധ്യാപക നിയമന കുംഭകോണത്തില്‍ അറസ്‌റ്റിലായ പശ്‌ചിമ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ്‌ ഊരി എറിഞ്ഞ്‌ സ്‌ത്രീയുടെ പ്രതിഷേധം. ഇ.ഡി. കസ്‌റ്റഡിയിലുള്ള പാര്‍ത്ഥയെ കൊല്‍ക്കത്തയ്‌ക്കു സമീപമുള്ള ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ്‌ സ്‌ത്രീയുടെ ചെരുപ്പേറ്‌.
എന്തിനാണ്‌ ചെരിപ്പ്‌ എറിഞ്ഞതെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ യുവതിയോട്‌ ചോദിച്ചപ്പോള്‍- “നിങ്ങള്‍ക്കറിയില്ലേ? അവന്‍ എത്രയോ പാവപ്പെട്ടവരുടെ പണം വെളുപ്പിച്ചു, ഫ്‌ളാറ്റുകള്‍ വാങ്ങി, എന്തിനാണെന്ന്‌ നിങ്ങള്‍ എന്നോട്‌ ചോദിക്കുന്നു. അവനെ എയര്‍കണ്ടീഷനിലാണ്‌ കാറിലാണ്‌ കൊണ്ടുപോകുന്നത്‌, അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം, ചെരിപ്പ്‌ അവന്റെ തലയില്‍ തട്ടിയാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ” യുവതി പറഞ്ഞു.
“പലര്‍ക്കും അവരുടെ പാത്രത്തില്‍ ഭക്ഷണമില്ല, ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം വാങ്ങി. എന്നിട്ട്‌ അവന്‍ ആസ്വദിച്ചു, പണം അടുക്കിവയ്‌ക്കാന്‍ ഫ്‌ളാറ്റുകള്‍ വാങ്ങി. ഇത്‌ എന്റെ മാത്രമല്ല, ബംഗാളിലെ ലക്ഷക്കണക്കിന്‌ ആളുകളുടെ ദേഷ്യമാണ്‌” -യുവതി കൂട്ടിച്ചേര്‍ത്തു. ചെരുപ്പിന്‌ ഏറുകിട്ടിയതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ ചുറ്റിനു സുരക്ഷാ ഉദ്യോഗസ്‌ഥര്‍ വലയം തീര്‍ത്ത്‌ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റി.

Leave a Reply