വർഷങ്ങളായി നാടുവിട്ടിട്ട്; ഒടുവിൽ അമ്മയെ വീഡിയോ കോൾ ചെയ്ത് ഓണത്തിനു നാട്ടിൽ വരാമെന്ന് അമ്മയ്ക്ക് ഉറപ്പു നൽകി; ഡൽഹിയിൽ പട്ടിണി കിടന്ന് മരിച്ച അജിത് കുമാറിന്‌ കഥ

0

ഡൽഹിയിൽ മലയാളിക്ക് പട്ടിണി മൂലം ദാരുണാന്ത്യം. ആരോരും സഹായത്തിനില്ലാതെ പത്ത് ദിവസത്തിലേറെ പട്ടിണി കിടന്നാണ് പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാറിന്റെ (53) മരണം. സകർപുറിലെ വാടകവീടിന്റെ അടച്ചിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹായത്തിന് ആരുമില്ലാതെ, പട്ടിണി കിടന്ന് ശോഷിച്ച് മരിച്ച നിലയിലാണ് വാടകവീടിന്റെ ഉടമ ഇദ്ദേഹത്തെ മുറിയിൽ കണ്ടെത്തുന്നത്. അതും സംശയം തോന്നി കതകു തകർത്ത് അകത്തു കടക്കുക ആയിരുന്നു. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മരിച്ചതിനാൽ മൃതദേഹത്തിൽ ഒരു തുള്ളി രക്തം പോലും ഉണ്ടായിരുന്നിസ്സ

ഒരു തുള്ളി രക്തം പോലും ഇല്ലാതെ, വിറകുകൊള്ളി പോലെ ഉണങ്ങി ശോഷിച്ച ശരീരം മാത്രമാണ് സംസ്‌കരിക്കാൻ ലഭിച്ചതെന്നു മരണാനന്തര ചടങ്ങുകൾക്കു നേതൃത്വം നൽകിയ നെൽസൺ വർഗീസ് പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ബന്ധുക്കളുടെയും അധികൃതരുടെയും അനുമതിയോടെ മൃതദേഹം ആദർശ്‌നഗറിൽ ശ്മശാൻ ഘട്ടിൽ ഡൽഹിയിലെ മലയാളി സംഘടന ഡിസ്ട്രസ്റ്റ് മാനേജ്‌മെന്റ് കലക്ടീവിന്റെ പ്രവർത്തകർ ആചാരവിധികളോടെ ദഹിപ്പിച്ചു.

ആറു വർഷം മുമ്പ് നാടുവിട്ട് ഡൽഹിയിലെത്തി ജോലി ചെയ്ത് ജീവിച്ചു വരികയായിരുന്നു. അജിത്ത് എവിടെയാണെന്ന വിവരം നാട്ടുകാർക്കോ വീട്ടുകാർക്കോ അറിയില്ലായിരുന്നത്രെ. ഏതാനും മാസം മുൻപ് അജിത് വീട്ടിലേയ്ക്കു ഫോണിൽ വിളിച്ചിരുന്നു. രോഗബാധിതയായ അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചു. ഓണത്തിനു നാട്ടിൽ വരാമെന്ന് അമ്മയ്ക്ക് ഉറപ്പും നൽകി. പിന്നാലെയാണ് പട്ടിണികിടന്നു മരിച്ചത്.

മാസങ്ങളായി ഇദ്ദേഹത്തിനു ജോലി ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. അഞ്ചു മാസത്തിലേറെയായി വാടകയും നൽകിയിരുന്നില്ല. പത്തു ദിവസമായിട്ടും വിവരങ്ങൾ ഇല്ലാതിരുന്നതോടെയാണ് വീട്ടുടമ കതകു തകർത്ത് അകത്തു കടന്നു പരിശോധിക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here