ഹര്‍ ഘര്‍ തിരംഗ കേരളത്തില്‍ അട്ടിമറിച്ചു; സിപിമ്മിന്റെ ദേശ വിരുദ്ധതയുടെ ഭാഗം: പി.കെ കൃഷ്ണദാസ്

0

കണ്ണൂര്‍: ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും അട്ടിമറിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ദേശീയ പതാകയോട് അനാദരവും അവഹേളനവും കാട്ടുന്ന സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ തീരുമാനവും നിലപാടും ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാജ്യം മുഴുവന്‍ ഹര്‍ ഘര്‍ തിരംഗ ആഘോഷിക്കുകയാണ്. രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ ഈ വാര്‍ഷികം ആഘോഷിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും അട്ടിമറിച്ചു. ദേശീയ പതാകയോട് അനാദരവും അവഹേളനവും കാട്ടുന്ന സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ തീരുമാനവും നിലപാടും ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അട്ടിമറിക്കാന്‍ ആസൂത്രിതമായി പരിശ്രമിച്ചിരിക്കുന്നു എന്ന് വ്യക്തമായി.

കേരളത്തില്‍ ഹര്‍ ഘര്‍ തിരംഗ പദ്ധതി അട്ടിമറിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷം അട്ടിമറിക്കുന്നതിന് തുല്യമാണ്. ആഘോഷത്തില്‍ നിന്ന് കേരളം മാറിനില്‍ക്കുന്നത് ശരിയാണോ. രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തമസ്‌കരിച്ചിരിക്കുന്നത്. വിഘടനവാദത്തിന്റെ വെടിയൊച്ചതാണ് ഈ നിലപാട്.

കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് വിദ്യാഭ്യാസ വകുപ്പിനെയും തദ്ദേശ ഭരണ വകുപ്പ് നോഡല്‍ ഓഫീസിനെയുമാണ് ഈ രണ്ട് വകുപ്പും ചുമതല കുടുംബശ്രീയെ ഏല്പിച്ചു. കുടുംബശ്രീ ദേശീയ പതാകകളുടെ നീളവും വീതിയും വിലയും നിശ്ചയിച്ച് സ്‌കൂകളുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ കുട്ടികള്‍ വഴി വീടുകളില്‍ പതാക എത്തിക്കാനും സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ ആശാവര്‍ക്കന്മാര്‍ വഴിയും പതാക എത്തിക്കാനായിരുന്ന പദ്ധതി.

ഇന്നു രാവിലെയാണ് പതാക ഉയര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ട് വരെ 90% ശതമാനം സ്‌കൂളുകളിലും പതാക എത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് പതാകയുടെ പണം അധ്യാപകര്‍ പിരിച്ചിട്ടുണ്ട്. ഇന്നും നാളെയും മറ്റന്നാളും അവധിയായതിനാല്‍ ഇന്നലെ വൈകിട്ട് എങ്കിലും പതാക എത്തിക്കേണ്ടതായിരുന്നു. പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ പതാകയ്ക്ക് വേണ്ടി കാത്തിരുന്നുവെങ്കിലും നിരാശരായി മടങ്ങി.

ഇത് ആസൂത്രിതമായ അജണ്ടയായിരുന്നു. കേരളത്തിലെ വീടുകളിലും തെരുവുകളിലും ദേശീയ പതാക പാറിക്കളിക്കാന്‍ പാടില്ല എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഹിജന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നാളിതുവരെ പുലര്‍ത്തിയ ദേശ വിരുദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply