രാഹുൽ ഗാന്ധിയെ സർക്കാർ അപമാനിക്കുന്നു; ബിജെപിയെ തൃപ്തിപ്പെടുത്താനാണ് പിണറായി ശ്രമിക്കുന്നത്’; വിമർശനവുമായി വി ഡി സതീശൻ

0

തിരുവനന്തപുരം∙ ഗാന്ധി ചിത്രം തകർത്ത കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ സർക്കാർ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ബിജെപിക്ക് ആഘോഷിക്കാൻ അവസരം ഉണ്ടാക്കി നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികളാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണിത്. ഓഫിസ് അടിച്ചുതകർത്ത മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി.ഡി.സതീശൻ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ 4 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ പിഎ കെ.ആർ.രതീഷ്കുമാർ (40), ഓഫിസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ (41), എൻജിഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് (44), കോൺഗ്രസ് പ്രവർത്തകൻ വി.നൗഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു.

Leave a Reply