സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണത്തിന് വിലകൂടി

0

കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണത്തിന് വിലകൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെയും ഗ്രാമിന് 40 രൂപ കൂടിയിരുന്നു. രണട് ദിവസം കൊണ്ട് 640 രൂപയാണ് പവന് കൂടിയത്. ഇതോടെ ഗ്രാമിന് 4815 രൂപയും പവന് 38520 രൂപയുമായി.

2022 ജൂൺ 11ന് ശേഷം സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. അന്ന് പവന് 38,680 രൂപയായിരുന്നു.

ഈ മാസം ഒന്നിന് 4710 രൂപയായിരുന്നു ഗ്രാമിന്. പവന് 37,680 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

കേരളത്തിൽ 2020 ആഗസ്റ്റ് എട്ടിനാണ് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നത്. പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന്.

Leave a Reply