സ്വര്‍ണവില കൂടി; വീണ്ടും 38,000ന് മുകളില്‍

0

 
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്നു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒന്‍പതിന് ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നതാണ് ദൃശ്യമായത്. ചൊവ്വാഴ്ച 38,360 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here