ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഗോവ പോലീസ്

0

പനാജി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഗോവ പോലീസ്. സൊനാലിക്ക് നൽകിയ മദ്യത്തിൽ മാരകമായ മയക്കുമരുന്നായ എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) കലർത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ർ​ട്ടി​ക്ക് മു​ൻ​പാ​യി മ​ദ്യ​കു​പ്പി​ൽ 1.5 ഗ്രാം ​എം​ഡി​എം​എ ക​ല​ർ​ത്തി. ഈ ​കു​പ്പി​യി​ൽ​നി​ന്നാ​ണ് സോ​നാ​ലി കു​ടി​ച്ച​തെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സൊ​നാ​ലി​യും സ​ഹാ​യി​ക​ളാ​യ സു​ധീ​ർ സാം​ഗ്‌​വാ​നും സു​ഖ്‍​വീ​ന്ദ​ർ വാ​സി​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സൊ​നാ​ലി സ​ഹാ​യി​ക​ൾ​ക്കൊ​പ്പം ഗോ​വ​യി​ലെ​ത്തി​യ​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം.

Leave a Reply