പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ നിരോധന വിലക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഗെയിമിങ് കമ്പനികൾ

0

പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ നിരോധന വിലക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഗെയിമിങ് കമ്പനികൾ. ജൂലൈ അവസാനവാരമായിരുന്നു ബാറ്റിൽ ഗ്രൗണ്ട്സ് ഇന്ത്യ ഗെയിമിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ ആപ്പ് സ്റ്റോറുകളിൽ നിന്ന് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ഐടി നിയമം 69അ വകുപ്പ് പ്രകാരമായിരുന്നു നിരോധനം.
പബ്ജിയുടെ നിരോധനത്തേത്തുടർന്ന് ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയായ ‘ക്രാഫ്റ്റൺ’ ആണ് ബാറ്റിൽ ഗ്രൗണ്ട്സ് ഇന്ത്യൻ വിപണിയിലേക്കെത്തിക്കുന്നത്. ഗെയിം തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യൻ ഗവൺമെന്റിനൊപ്പം പ്രവർത്തിക്കുന്നതായി ക്രാഫ്റ്റൺ അറിയിച്ചിരുന്നു. എന്നാൽ ഗെയിം നിർമ്മാതാക്കൾ അതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം ബാറ്റിൽ ഗ്രൗണ്ട്സ് നിരോധനം ഒഴിവാക്കുന്നതിനായി ഗെയിമിങ് കമ്പനികൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. 2020ൽ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ജനപ്രിയ ഗെയിമായ പബ്ജി, ടിക്ടോക്ക് തുടങ്ങി ഇരുന്നൂറോളം ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

Leave a Reply