ഖനന അഴിമതിക്കേസിൽ ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിന്‍റെ ഭാവിയിൽ ശനിയാഴ്ച തീരുമാനം

0

ഖനന അഴിമതിക്കേസിൽ ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിന്‍റെ ഭാവിയിൽ ശനിയാഴ്ച തീരുമാനം. ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഗവർണറുടെ നടപടി ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഗവർണർ നിർദേശം നൽകും. ഹേമന്ത് സോറനെ എംഎൽഎ പദത്തിൽനിന്ന് അയോഗ്യനാക്കേണ്ടിവരുമെന്ന നിർദേശം ജാർഖണ്ഡ് ഗവർണർ രമേശ് ബയസിന് തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഹേ​മ​ന്ത് സോ​റ​ൻ സ്വ​ന്തം നി​ല​യ്ക്ക് ഖ​നി അ​നു​മ​തി നേ​ടി​യെ​ടു​ത്തു​വെ​ന്ന ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2021ൽ ​ഖ​ന​ന വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത സോ​റ​ൻ ഖ​ന​ന​പാ​ട്ടം സ്വ​ന്തം നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് അ​ഴി​മ​തി​യും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റും ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ര​ഘു​ബ​ർ ദാ​സ് പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ സോ​റ​ൻ 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ടാ​ൽ ഹേ​മ​ന്ത് സോ​റ​നു മു​ഖ്യ​മ​ന്ത്രി​പ​ദ​വി ഒ​ഴി​യേ​ണ്ടി​വ​രും. സോ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യും കോ​ണ്‍​ഗ്ര​സും ചേ​ർ​ന്നാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളാ​ണ് നി​ർ​ദേ​ശ​ത്തി​നു പി​ന്നി​ലെ​ന്ന് സോ​റ​ൻ ക്യാ​ന്പ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, സോ​റ​നൊ​പ്പ​മു​ള്ള എം​എ​ൽ​എ​മാ​രെ ഒ​പ്പം​ചേ​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ സ​ന്ദേ​ശം രാ​ജ്ഭ​വ​നി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ഏ​താ​നും മ​ന്ത്രി​മാ​ർ മു​ഖ്യ​മ​ന്ത്രി സോ​റ​നെ സ​ന്ദ​ർ​ശി​ച്ചു. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here