താണിക്കുടത്തമ്മയുടെ തട്ടകത്തിൽ നിന്നും
ചോറ്റാനിക്കര ശ്രീലകത്തേയ്ക്ക്..
ആറാട്ടുപുഴ ഏറന്നൂർ ദാമോദരൻ നമ്പൂതിരി
ചോറ്റാനിക്കര മേൽശാന്തി

0

കൂവപ്പടി ജി. ഹരികുമാർ

തൃശ്ശൂർ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രം മേല്‍ശാന്തിയായി തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഏറന്നൂര്‍ മനയില്‍ ദാമോദരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. അഞ്ചാം തവണയാണ് ഇദ്ദേഹം ചോറ്റാനിക്കര മേല്‍ശാന്തിയാകുന്നത്. ബുധനാഴ്ച രാവിലെ കൊച്ചിൻ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. തൃശ്ശൂര്‍ ജില്ലയിലെ പ്രശസ്തമായ താണിക്കുടം വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെയാണ് പുതിയ നിയമനം. 1996-97, 2011-13, 2014-15, 2015-16 കാലയളവിലാണ് ഇതിനു മുമ്പ് മേല്‍ശാന്തിയായിരുന്നിട്ടുള്ളത്.

ആറാട്ടുപുഴ ശാസ്താക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെയായിരുന്നു 96-ല്‍ ആദ്യ ഊഴം. വെള്ളിയാഴ്ച മുതല്‍ ചോറ്റാനിക്കരയില്‍ പന്ത്രണ്ടുനാള്‍ ഭജനമിരുന്നശേഷമാണ് ചുമതലയേല്‍ക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സുധ അന്തര്‍ജ്ജനമാണ് ഭാര്യ. മകന്‍ സംഗമേശന്‍ നമ്പൂതിരി എറണാകുളം ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തിയാണ്. സംഗീത, സവിത എന്നിവരാണ് മറ്റു മക്കള്‍. ബുധനാഴ്ച വൈകിട്ട് 7ന് താണിക്കുടം ദേവസ്വം നടപ്പുരയില്‍ സംഘടിപ്പിച്ച യാതയയപ്പു ചടങ്ങില്‍ കൊച്ചിൻ ദേവസ്വം ബോര്‍ഡ് മെമ്പർ എം.ജി. നാരായണൻ, അസിസ്റ്റന്റ് കമ്മീഷണർ സ്വപ്ന, ദേവസ്വം ഓഫീസര്‍ ഇ.ഡി. അഖില്‍, പി.വി. സജി, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് സന്തോഷ് സി.എസ്., സെക്രട്ടറി ഹരീഷ് കെ., എന്നിവരെക്കൂടാതെ ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.

താണിക്കുടത്തമ്മയുടെ തട്ടകത്തിൽ നിന്നും<br>ചോറ്റാനിക്കര ശ്രീലകത്തേയ്ക്ക്..<br>ആറാട്ടുപുഴ ഏറന്നൂർ ദാമോദരൻ നമ്പൂതിരി<br>ചോറ്റാനിക്കര മേൽശാന്തി 1

ഫോട്ടോ 1 : ചോറ്റാനിക്കര ഭഗവതിക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ ആറാട്ടുപുഴ ഏറന്നൂർ മനയിൽ ദാമോദരൻ നമ്പൂതിരി.

ഫോട്ടോ 2 : കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള തൃശ്ശൂർ താണിക്കുടം വനദുർഗ്ഗാ ഭഗവതിക്ഷേത്രത്തിൽ സഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ മേൽശാന്തി ദാമോദരൻ നമ്പൂതിരി സംസാരിയ്ക്കുന്നു.

ഫോട്ടോ 3 : ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രം

Leave a Reply