സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 20ന് പത്തനംതിട്ടയിൽ

0

പത്തനംതിട്ട:  വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 20 ന് പത്തനംതിട്ടയിലും അടൂരിലും സൗജന്യ  കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. പത്തനംതിട്ട കെഎസ്ആർടിസിക്ക് സമീപം തോംസൺ ഫുഡ് മാളിൽ   രാവിലെ 10 മണി മുതലാണ് സെമിനാര്‍. വിദേശ വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള വിദഗദ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. യുകെ, കാനഡ, ഒാസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.
വിദേശ പഠനത്തിനായി മികച്ച രാജ്യവും യൂണിവേഴ്‌സിറ്റിയും തെരഞ്ഞെടുക്കുക്കാന്‍  ഈ സെമിനാര്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ എങ്ങനെ മികച്ച കോഴ്‌സുകള്‍ പഠിക്കാം,ജര്‍മ്മനിയില്‍ ഫീസില്ലാതെ തികച്ചും സൗജന്യമായി എങ്ങനെ പഠനം നടത്താം,വിദേശ പഠനത്തിന് ലോണ്‍ എങ്ങനെ ലഭ്യമാക്കാം തുടങ്ങി ഒട്ടനവധി സംശയങ്ങള്‍ക്കുള്ള മറുപടിയും മികച്ച മാര്‍ഗ നിര്‍ദേശവും ഈ സെമിനാറിലൂടെ നല്‍കും.എഞ്ചിനീയറിംഗ്, സയന്‍സ്, മാനേജ്‌മെന്റ്, ഐ. ടി, പാരാ മെഡിക്കല്‍, നഴ്‌സിംഗ് തുടങ്ങിയ എല്ലാ കോഴ്‌സുകളെ പറ്റി അറിയാനും മികച്ചത് തിരഞ്ഞെടുക്കാനും  വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറിലൂടെ കഴിയും.കൂടാതെ, മേരിക്കയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് നഴ്‌സിംഗ് പഠനവും, പഠനം പൂര്‍ത്തിയാക്കി കെയര്‍ ഹോമുകളില്‍ ജോലി ചെയ്ത് സെറ്റില്‍ ആകാനുമുള്ള സുവര്‍ണ്ണാവസരവും  വയനാട്ടില്‍ നടത്തുന്ന സൗജന്യ സെമിനാറിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 21 ന് തിരുവല്ലയിലും സൗജന്യ സെമിനാർ നടത്തുന്നുണ്ട് .
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും – +917909133999, +919544133999.

LEAVE A REPLY

Please enter your comment!
Please enter your name here