മുൻ രാജ്യസഭാ എം. പി പവൻ വർമ്മ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് 10 മാസത്തിന് ശേഷം പാർട്ടിയിൽ നിന്ന് രാജിവെച്ചു

0

ന്യൂഡൽഹി: മുൻ രാജ്യസഭാ എം. പി പവൻ വർമ്മ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് 10 മാസത്തിന് ശേഷം പാർട്ടിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ വർഷം നവംബറിൽ ജനതാദൾ യുനൈറ്റഡിൽനിന്നാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
“പ്രിയപ്പെട്ട മമത ബാനർജി, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എന്റെ രാജി ദയവായി സ്വീകരിക്കൂ. എനിക്ക് നൽകിയ ഊഷ്മളമായ സ്വാഗതത്തിനും നിങ്ങളുടെ സ്നേഹത്തിനും മര്യാദക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ബന്ധം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു” -തൃണമൂൽ വിടുന്നതായി ട്വിറ്ററിൽ അറിയിച്ചുകൊണ്ട് വർമ്മ പറഞ്ഞു.
“പാർട്ടി അച്ചടക്കം” പാലിച്ചില്ലെന്ന് ആരോപിച്ച് 2020 ജനുവരിയിൽ അന്നത്തെ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനൊപ്പം വർമ്മയെ ജെ.ഡി.യു പുറത്താക്കുകയായിരുന്നു. പവൻ വർമ്മ നിരവധി രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here