വിദേശകാര്യ നയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന സ്വതന്ത്ര നിലപാടുകളെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

0

വിദേശകാര്യ നയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന സ്വതന്ത്ര നിലപാടുകളെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ലാ​ഹോ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് ഖാ​ൻ ഇ​ന്ത്യ​ൻ ന​യ​ങ്ങ​ളെ പു​ക​ഴ്ത്തി​യ​ത്. അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ ആ​ഹ്വാ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രാ​ൻ ഇ​ന്ത്യ കാ​ണി​ച്ച ആ​ർ​ജ​വം പ്ര​ശം​സ​നീ​യ​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ഷ​ഹ​ബാ​സ് ഷെ​റീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ക്ക് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ. റ​ഷ്യ​യു​ടെ പ​ക്ക​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റു​ടെ വീ​ഡി​യോ​യും വേദിയിൽ അ​ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം ന​ഷ്ട​മാ​യ​തി​ന് ശേ​ഷം പാ​ക്ക് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്ക​വേ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഖാ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ ന​യ​ങ്ങ​ളെ പു​ക​ഴ്ത്തു​ന്ന​ത്.

Leave a Reply