ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് ടൂറിസത്തിന്റെ സാധ്യതകള്‍ വയനാട്ടിലും കാണുന്നതായി മുന്‍ കേരള രഞ്ജി ട്രോഫി ക്യാപ്റ്റനും ക്രിക്കറ്റ് എലമെന്റ്‌സ് ഡയറക്ടറുമായ ജെ. കെ മഹേന്ദ്ര

0

കല്‍പറ്റ: ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് ടൂറിസത്തിന്റെ സാധ്യതകള്‍ വയനാട്ടിലും കാണുന്നതായി മുന്‍ കേരള രഞ്ജി ട്രോഫി ക്യാപ്റ്റനും ക്രിക്കറ്റ് എലമെന്റ്‌സ് ഡയറക്ടറുമായ ജെ. കെ മഹേന്ദ്ര. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന സിംബാംവേ എ ടീം – കേരള ഇലവന്‍ സൗഹൃദ മത്സരത്തിന്റെ ഭാഗമായി പിണങ്ങോട് മൊരിക്കാപ്പ് റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് വളരാന്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ആവശ്യമാണ്. നിരന്തരം മത്സരങ്ങള്‍ സംഘടിപ്പിച്ചും പൊതുജനങ്ങളില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയും ഇത് സാധ്യമാക്കാം. മികച്ച താമസ സൗകര്യവും ഇതിനായി വേണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ ക്രിക്കറ്റുമായി സംയോജിപ്പിച്ചുകൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ല ടൂറിസം പ്രമോഷണല്‍ കൗണ്‍സിലും കല്‍പറ്റ പിണങ്ങോട് മോരിക്കാപ്പ് റിസോര്‍ട്ടും നടപ്പാക്കുന്ന വയനാട് ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് ഇതോടൊപ്പം തുടക്കമായി. ഇതിന്റെ ഭാഗമായാണ് സൗഹൃദ മത്സരം. അന്താരാഷ്ട്ര മത്സരങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം ഇന്ത്യയിലെയും വിദേശത്തെയും മികച്ച ടീമുകളെക്കൊണ്ടുവരുന്നതിനും ക്രിക്കറ്റ് ആസ്വദിക്കാന്‍ കാണികള്‍ക്ക് കഴിയുന്ന പശ്ചാത്തല സൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply