വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ ബി.ജെ.പി മുൻ സ്ഥാനാർഥി അറസ്റ്റിൽ

0

അഗളി: പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ വളർത്തിയ 20 കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ അഗളി വില്ലേജിൽ ഭൂതിവഴി ഊര് വീട്ടിൽ രാധാകൃഷ്ണൻ പിടിയിലായി. ബി.ജെ.പിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആയിരുന്നു. ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
പ്രിവൻറിവ് ഓഫിസർ ടി.പി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു, വനിത സിവിൽ എക്സൈസ് ഓഫിസർ നിമ്മി, ഡ്രൈവർ പ്രദീപ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here