കാട്ടാനകൾ പുഴകടക്കുമ്പോൾ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തി

0

ഗൂഡല്ലൂർ: കാട്ടാനകൾ പുഴകടക്കുമ്പോൾ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തി. ആനക്കുട്ടിയെ അമ്മയോടൊപ്പം ചേർക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മുതുമല കടുവ സങ്കേതമായ മസിനഗുഡി ഡിവിഷനു കീഴിലുള്ള സിങ്കാര വനത്തിലെ മാവനല്ല വില്ലേജിൽ നിന്നാണ് ഒരു മാസം പ്രായമുള്ള ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കാട്ടാനകൾ മായാർ പുഴ മുറിച്ചു കടക്കുകയും ആനക്കുട്ടി ഒഴുക്കിൽപ്പെട്ടു കൂട്ടത്തിൽ നിന്ന് വേർപിരിയുകയായിരുന്നു.

തുടർന്നാണ് വനപാലകർ ആനക്കുട്ടിയെ രക്ഷപ്പെടുത്തി മുതുമല കടുവ സങ്കേതം തെപ്പക്കാട് ആന വളർത്ത് ക്യാമ്പിലെത്തിച്ചു പരിപാലിച്ചു വരുന്നത്.മുതുമല കടുവാ സങ്കേതം ഫീൽഡ് ഡയറക്ടറുടെയും മസിനഗുഡി ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും നിർദേശപ്രകാരം ആനക്കുട്ടിയെ അമ്മയോടൊപ്പം ചേർക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply