കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വെള്ളപ്പൊക്കം

0

കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വെള്ളപ്പൊക്കം. പ്രധാന നദികളില്‍ ജലനിരപ്പുയര്‍ന്നതോടെ യു പിയിലെ 650 ഗ്രാമങ്ങള്‍ വെള്ളക്കെട്ടിലായി.10,268 പേരെ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഗംഗ, യമുന, ശാരദ, ചമ്പല്‍, ഗാഗ്ര തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതായും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ഹാരിംപൂര്‍, വാരണാസി, പ്രയാഗ് രാജ്, ആഗ്ര, ചിത്രകൂട്, മിര്‍സാപൂര്‍ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ ഗ്രാമങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങിയത്.

Leave a Reply