വ്യാജ സന്ദേശം; സംസ്ഥാന പോലീസ് മേധാവിയോടു നടപടി എടുക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്

0

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാട്സ് ആപ്പ് സന്ദേശം. മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് വിവിധ വ്യക്തികളുടെ വാട്സ് ആപ്പിലേക്കു സന്ദേശം അയച്ചവർക്കെതിരേ അന്വേഷണം നടത്തി നടപടി എടുക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടു മന്ത്രി ആവശ്യപ്പെട്ടു.

9343201812 എന്ന ഫോണ്‍ നന്പറിൽനിന്നാണ് മന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. താൻ കൃഷിമന്ത്രി പി. പ്രസാദാണെന്നും ഔദ്യോഗിക ഫോണ്‍ നന്പർ അടക്കം സ്വിച്ച് ഓഫ് ചെയ്യുന്ന സാഹചര്യത്തിൽ ഈ ഫോണ്‍ നന്പരിൽ ബന്ധപ്പെട്ടാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നു. വ്യാജ സന്ദേശങ്ങളിൽ ആരും തന്നെ അകപ്പെട്ടു പോകരുതെന്നു മന്ത്രി അറിയിച്ചു.

Leave a Reply