വ്യാജ ഇന്ത്യൻ പാസ്പോര്‍ട്ട്; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശി പൗരൻമാര്‍ കൊച്ചിയിൽ പിടിയിൽ

0

കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ കടക്കാൻ ശ്രമിച്ച സമീർ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ രണ്ട് പേർ മധ്യപ്രദേശുകാരെന്ന വ്യാജേനയും ഒരാൾ ഗുജറാത്ത് സ്വദേശിയെന്ന വ്യാജേനയും മറ്റൊരാൾ പശ്ചിമ ബംഗാൾ സ്വദേശിയെന്ന വ്യാജേനയുമാണ് പാസ്പോർട്ട് നിർമ്മിച്ചത്.

ഇവരുടെ പാസ്പോർട്ടിൽ വിശദ പരിശോധനകൾ നടത്തുകയാണെന്ന് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കി. പാസ് പോർട്ട് ഒറിജിനൽ ആണെന്നും വ്യാജ വിവരങ്ങൾ നൽകിയാണ് ഇത് തരപ്പെടുത്തിയത് എന്നുമാണ് കരുതുന്നത്. ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഗൾഫിലെ പല ജോലികൾക്കും പരിഗണന ലഭിക്കാറില്ല. ഇതേത്തുടർന്നാണ് ഇവരെ ഇന്ത്യയിലെത്തിച്ച് ഗൾഫിലേക്ക് എത്തിക്കുന്നത്.

യാത്ര ചെയ്യാനെത്തിയ നാൽവർ സംഘത്തിൽ സമീർ റോയ് വ്യാജമേൽ വിലാസത്തിൽ പാസ്പോർട്ട് എടുത്തയാളാണെന്ന സംശയം പാസ്പോർട്ട് ഓഫീസിൽ നിന്ന് എമിഗ്രേഷനിലേക്ക് അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മൂവരും ഇത്തരത്തിൽ പാസ്പോർട്ട് തരപ്പെടുത്തിയവരാണെന്ന് വെളിപ്പെട്ടത്.

Leave a Reply