കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു; മരണപ്പെട്ടത് പാലക്കാട് സ്വദേശി

0

ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവിൽ പി പ്രസാദ് (31) ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്.

ഷാർജയിലെ ജുവലറിയിൽ ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നു. പിതാവ്: പ്രഭാകരൻ, മാതാവ്: വിജയകുമാരി.

Leave a Reply