വേനൽ അവധിക്കു ശേഷം ഗൾഫിലേക്കു മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

0

വേനൽ അവധിക്കു ശേഷം ഗൾഫിലേക്കു മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. തുക താങ്ങാനാകാതെ പല കുടുംബങ്ങളും നാട്ടിൽ തുടരുകയാണ്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറക്കുകയും ചെയ്തു.

നാലംഗ കുടുംബത്തിനു ദുബായിലേക്ക് 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് 5000–10,000 രൂപ വരെ കൂടും. ഒരാൾക്ക് 40,000 രൂപയ്ക്കു മുകളിലാണ് വൺവേ നിരക്ക്.

ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. 4 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള യുഎഇയിലേക്ക് കണക്ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ എന്നതാണു സ്ഥിതി.

കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെയും.‌ ഖത്തറിലേക്ക് 1.5 മുതൽ 4.2 ലക്ഷം രൂപ വരെ.

ഒരാൾക്ക് 35,000 രൂപയാണു ടിക്കറ്റ് നിരക്ക്. ഒമാൻ തലസ്ഥാനമായ മസ്കത്തിലേക്ക് ഒരാൾക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയും നൽകണം.

ബഹ്റൈനിലേക്ക് 1.7 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെ. ഒരാൾക്ക് 44,000 രൂപയ്ക്ക് മുകളിലാണു നിരക്ക്. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഒരാൾക്ക് 50,000 രൂപയും നാലംഗ കുടുംബത്തിന് 1.8 മുതൽ 9.4 ലക്ഷം രൂപ വരെയുമാണ് നിലവിലെ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here