കണ്ണൂർ തളിപ്പറമ്പിൽ എക്‌സൈസ് സംഘം 50 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

0

കണ്ണൂർ തളിപ്പറമ്പിൽ എക്‌സൈസ് സംഘം 50 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. തുടർച്ചയായ കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി കണ്ണൂർ ജില്ലയിൽ പലഭാഗങ്ങളിലായി വാറ്റും, വാഷും, വ്യാജ മദ്യ വില്പനയും, കഞ്ചാവും എക്‌സൈസും പൊലീസും ചേർന്ന് പിടിക്കുകയാണ്. ശക്തമായ പരിശോധനയാണ് ഇത് കണ്ടെത്താനായി തുടർന്ന് കൊണ്ടിരിക്കുന്നത്.

കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രിവന്റി ഓഫീസർ എം അഷറഫും സംഘവും കുറ്റിയാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത രീതിയിൽ വാഷ് കണ്ടെത്തുകയായിരുന്നു. എക്‌സൈസ് വരുന്നുണ്ട് എന്നുള്ള വിവരം ലഭിച്ച ഉടമസ്ഥൻ ഓടി മാറിയതാണ് എന്നാണ് എക്‌സൈസ് നിഗമനം.

കഴിഞ്ഞ ദിവസവും ഇതേ സംഘം നടത്തിയ പരിശോധനയിൽ 28 കുപ്പിയും വിദേശ മദ്യവും കഞ്ചാവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പിടികൂടുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും എക്‌സൈസ് ശക്തമായ പരിശോധന കണ്ണൂർ ജില്ലയിൽ നടത്തും.
കണ്ണൂരിൽ എക്‌സൈസ് ചെക്കിങ് ശക്തം

Leave a Reply